News

കമ്യൂണിറ്റി പോലീസിങ് ദേശീയ സെമിനാർ : ലോഗോ പ്രകാശനം ചെയ്തു

Dili.S

കേരള പോലീസ് ജനുവരി 27, 28, തീയതികളിൽ സംഘടിപ്പിക്കുന്ന കമ്യൂണിറ്റി പോലീസിങ് ദേശീയ സെമിനാറിന്റെ ലോഗോ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ പ്രകാശനം ചെയ്തു. ട്രാൻസ്‌പോർട്ട് കമ്മീഷണർ , എഡിജിപി മാർ മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

രാജ്യത്തെ കമ്യൂണിറ്റി പോലീസിങ് പദ്ധതികൾക്ക് കൂടുതൽ ദിശാബോധം പകരുന്നതിനും ഏറ്റവും മികച്ച കമ്യൂണിറ്റി പോലീസിങ് പദ്ധതിയെന്ന് സാർവദേശീയാഗീകാരം ലഭിച്ച കേരളത്തിലെ ജനമൈത്രി പദ്ധതി കൂടുതൽ ശക്തമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. കോവളം ലീല ഹോട്ടലിൽ ജനുവരി 27,28 തീയതികളിൽ നടക്കുന്ന സെമിനാറിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, സാമൂഹികശാസ്ത്രജ്ഞർ, ഗവേഷകർ, നിയമവിദഗ്ധർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ വിവിധ സെഷനുകളിലായി പങ്കെടുക്കും. 'മനുഷ്യക്കടത്ത് തടയുന്നതിന് കമ്യൂണിറ്റി പോലീസിങ്', 'കമ്യൂണിറ്റി പോലീസിങും ആഭ്യന്തര സുരക്ഷയും', 'കമ്യൂണിറ്റി പോലീസിങിൽ വേണ്ട മാറ്റങ്ങൾ', 'സാങ്കേതിക വിദ്യ കമ്യൂണിറ്റി പോലീസിങ്ങിന്' 'വിധ്വംസക പ്രവർത്തനങ്ങൾ നേരിടുന്നതിന് കമ്യൂണിറ്റി പോലീസിങ്' തുടങ്ങിയ വിഷയങ്ങൾ വിവിധ സെഷനുകളിലായി ചർച്ച ചെയ്യും.

വനിതാ പോലീസ് ശാക്തീകരണം

Dili.S

വനിതാ പോലീസ് ശാക്തീകരണം ലക്ഷ്യമിട്ട് കേരള പോലീസ് സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനത്തിന്റെ സമാപന പരിപാടി തിരുവനന്തപുരത്ത് താജ് വിവന്തയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. സാമൂഹിക നീതി & പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീർ, സംസ്ഥാന പോലീസ് മേധാവി ടി.പി സെൻകുമാർ, ദക്ഷിണമേഖല എ.ഡി.ജി.പി. കെ.പദ്മകുമാർ, എസ്.എസ്.ബി. ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് രേണുകാ മിശ്ര, പി.ടി.സി. പ്രിൻസിപ്പൽ അജിതാ ബീഗം , ചലച്ചിത്ര നടി പാർവ്വതി മേനോൻ തുടങ്ങിയവർ സന്നിഹിതരയാരുന്നു.

Anoop .M.A won gold medal in Kerala State Civil Services Tournament

Dili.S

Mr. Anoop .M.A , Clerk, Telecommunication, Kerala Police, Thiruvananthapuram won gold medal in Kerala State Civil Services Tournament – 2015-2016
പോലീസ് സ്മൃതിദിനം ആചരിച്ചു

Dili.S

ഒക്ടോബര്‍ 21 പോലീസ് സ്മൃതിദിനത്തിന്റെ ഭാഗമായി കൃത്യനിര്‍വഹണത്തിനിടയില്‍ മരണമടഞ്ഞ പോലീസ് സേനാംഗങ്ങള്‍ക്ക് കേരളാ പോലീസ് ആദരാഞ്ജലികളര്‍പ്പിച്ചു. രാവിലെ എട്ടിന് തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് ധീരസ്മൃതിഭൂമിയില്‍ നടന്ന സ്മൃതിദിന പരേഡില്‍ ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി ശ്രീ. രമേശ്‌ ചെന്നിത്തല, സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഐപിഎസ് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.


സീനിയർ സിവിൽ പോലീസ് ഓഫീസർ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ മരണപ്പെട്ടു.

Dili.S

സീനിയർ സിവിൽ പോലീസ് ഓഫീസർ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിൽ അയിരൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (GL No1902) ഈസുദ്ദീൻ (40 വയസ്) തന്റെ സ്റ്റേഷനിലെ കേസന്വേഷണത്തിനായി തിരുവനന്തപുരത്തു നിന്നും തമിഴ് നാട്ടിലേക്ക് പോകുന്ന വഴി 14/10/2015 ന് വെളുപ്പിന് മധുരയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം പാലോടിനു സമീപം പാപ്പനംകോട് സ്വദേശിയാണ്. അദ്ദേഹത്തിന് ഭാര്യയും, മകനും, മകളുമുണ്ട്.

 

കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയിൽ

Dili.S

കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയിൽ. കൊല്ലത്ത് പൊലീസു ഉദ്യോഗസ്ഥനെ കൊന്ന കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്ന ആന്റണിയെ പാലക്കാട് ഗോപാലപുരത്തെ ഭാര്യവീട്ടിൽ വച്ചാണ് പിടികൂടിയത്. ചിറ്റൂർ ഗേപാലപുര ചെക്‌പോസ്റ്റിനു സമീപമുള്ള ഭാര്യവീട്ടിലെത്തിയ ആന്റണിയെ രാവിലെ യാണ് ജില്ലാ ക്രൈംസ്‌ക്വാഡ!ും സ്‌പെഷൽബ്രാഞ്ചും ചേർന്ന് പിടികൂടിയത്. വീട്ടിലേക്കു കയറുമ്പേ!ാഴായിരുന്നു അറസ്റ്റ്. പാലക്കാട്ടെ മറ്റെരു ഭാര്യയിലുളള മകനെ കാണാനെത്തിയതായിരുന്നു ആന്റണി.

കേരള പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ നാഴികകല്ലുകളിൽ ഒന്നാണ് കുപ്രസിദ്ധ കുറ്റവാളിയായ ആട് ആന്റണിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു എന്നത്. മോഷണം, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് നിരവധി തവണ ജയിൽ വാസം അനുഭവിച്ച ഇയാൾ 2008 ൽ ജയിൽ മോചനത്തിനു ശേഷം വിവിധ പോലീസ് സ്റ്റേഷനുകളിലായി അനവധി കേസുകളിൽ പ്രതിയാണ്. ഒളിവിൽ കഴിഞ്ഞു വരവേ, 2012 ജൂണിൽ കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ വച്ച് പിടിക്കപ്പെട്ട അവസരത്തിൽ പോലീസ് ഡ്രൈവറായ മണിയൻ പിള്ളയെ കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ടു. ആട് ആന്റ്ണിയെ കണ്ടെത്തുന്നതിനു 4 DySP മാർ ഉൾപ്പെടെ 15 ഓഫീസർമാരുടെ നേതൃത്വത്തിൽ ഒരു Special Investigation Team (SIT) നിയോഗിക്കപ്പെട്ടിരുന്നു. പലസ്ഥലങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി SIT അന്വേഷണം നടത്തിയിരുന്നു. ഈ അടുത്തകാലത്ത് SIT ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, നേപ്പാളിലും അന്വേഷണം നടത്തുകയുണ്ടായി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ഗോപാലപുരം എന്ന സ്ഥലത്ത് നിന്നും ഇയാളെ ഇന്ന് (13/10/2015) രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പാലക്കാട് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് DySP എം.എൽ സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആട് ആന്റ്ണിയെ അറസ്റ്റ് ചെയ്തത്.

ആട് ആന്റ്ണിയെ അറസ്റ്റ് ചെയ്ത പോലീസ് ടീമിലെ അംഗങ്ങൾ

 1. എം.എൽ സുനിൽ, DySP ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്, പാലക്കാട്
 2. റ്റി.എസ് ബിനു, SI, ചിറ്റൂർ പോലീസ് സ്റ്റേഷൻ
 3. എസ്. ജലീൽ ASI, മലമ്പുഴ
 4. സന്തോഷ് പി.കെ ASI(Gr), സൈബർ സെൽ
 5. കെ.എ അശോക് കുമാർ SCPO 4164, കോങ്ങാട് പോലീസ് സ്റ്റേഷൻ
 6. റ്റി.സുനിൽ കുമാർ, SCPO 4332, കൊല്ലെങ്ങോട്, പോലീസ് സ്റ്റേഷൻ
 7. സജി CPO 4635, ഷോർണൂർ, പോലീസ് സ്റ്റേഷൻ
 8. മൻസൂർ CPO: 6572, AR ക്യാമ്പ്,കല്ലേക്കാട്
 9. വിനീത് SCPO: 4655, AR ക്യാമ്പ്,കല്ലേക്കാട്
 10. നസീർ അലി, SCPO: 4655, മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ
 11. ജേക്കബ്, SCPO: 4115, മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ
 12. പ്രമീള WCPO: 4384, ചിറ്റൂർ
 13. സുബൈർ, CPO: 6344 AR ക്യാമ്പ്,കല്ലേക്കാട്
 14. രതീഷ്, CPO: 6377, AR ക്യാമ്പ്,കല്ലേക്കാട്
 15. ഹരിദാസ്, CPO: 6594, AR ക്യാമ്പ്,കല്ലേക്കാട്
 16. ഉണ്ണികൃഷ്ണൻ, CPO:6601, AR ക്യാമ്പ്,കല്ലേക്കാട്
 17. രതീഷ്, CPO: 6756, AR ക്യാമ്പ്,കല്ലേക്കാട്
 18. കൃഷ്ണപ്രസാദ്, CPO: 6182, AR ക്യാമ്പ്,കല്ലേക്കാട്

Shri. Nitin Agrawal IPS Addl. Director General of Police, SCRB has won 2nd Runner Up

Dili.S

Shri. Nitin Agrawal IPS Addl. Director General of Police, SCRB, Kerala has won 2nd Runner Up on the Individual Event in 19th All India Police Golf Tournament 2015 was organized and conducted by Punjab Police. The tournament was held on September 16th to 18th - 2015 at Ranjitgarh Golf Club, Maharaja Ranjit Singh Punjab Police Academy, Phillaur, Punjab.


Passing out Parade of 27th batch Sub-Inspector Cadets

The passing out Parade of 27th batch Sub-Inspector Cadet of Kerala Police was conducted at Kerala Police Academy on 21/03/2015. Shri. Ramesh Chennithala Hon. Minister for Home and Vigilance was the Chief Guest received salute and inspected the passing-out parade. He also addressed the Cadets to work hard to maintain Law and Order and to discharge their duties sincerely and impartially. On this luminous occasion State Police Chief, Kerala and many other Senior Police Officers were also present. Invitation >>  / Proceedings >>


Archive